fbpx
അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ കോവിഡ് ചികിത്സക്കായി 3 ഫീൽഡ് ആശുപത്രികൾ കൂടി തുറക്കുന്നു

രാജ്യത്ത് കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ യു. എ. ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി ആരംഭിക്കുന്നു. അബുദാബിയിൽ രണ്ടും, ദുബായിയിൽ ഒരു ഫീൽഡ് ആശുപത്രിയുമാണ് തുറക്കുക. അബൂദബി ഹെൽത്ത് സർവീസസ് കമ്പനിയാണ് ഇതിന് നേതൃത്വം നൽകുന്നത്.

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയൻ സിറ്റിയിൽ നിർമിക്കുന്ന ആശുപത്രിയിൽ 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. 200 ആരോഗ്യപ്രവർത്തകർക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. അടുത്ത മാസം  ആദ്യ ആഴ്ച മുതൽ ഈ ആശുപത്രി പ്രവർത്തനം ആരംഭിക്കും.അബുദാബി എക്സിബിഷൻ സെന്ററിൽ ആരംഭിക്കുന്ന  താൽകാലിക ആശുപത്രിയിൽ  1,000 രോഗികളെ ചികിൽസിക്കാനാകും.100 ആരോഗ്യപ്രവർത്തകരും ഇവിടെയുണ്ടാകും.

ദുബായിയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സിലാണ് മൂന്നാമത്തെ ആശുപത്രി. ഇവിടെ 1200 രോഗികൾക്കും. 200 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും. ദുബായിയിലെ വേൾഡ് ട്രേഡ് സെന്റർ നേരത്തേ താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു.

error: Content is protected !!