fbpx
അബൂദാബി ദുബായ് ബിസിനസ്സ് റീറ്റെയ്ൽ

യു എ ഇ യിൽ വാറ്റ് ഫയൽ ചെയ്യാൻ സാവകാശം കിട്ടിയത് കച്ചവടക്കാർക്ക് ആശ്വാസം

മാർച്ച് 31 വരെയുള്ള കാലാവളവിലെ വാറ്റ് ഫയൽ ചെയ്യാനും പണം അടക്കാനും ഉള്ള സാവകാശം മെയ് 28 വരെ ദീർഘിപ്പിച്ചതായി ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു.

പ്രതിമാസം വാറ്റ് ഫയൽ ചെയ്യുന്ന കാറ്റഗറിയിൽപെട്ടവർ മാർച്ച് 1 നും 31 നും ഇടയിലുള്ള സമയത്തെ വാറ്റ് മെയ് 28 ന് മുൻപ് കൊടുത്താൽ മതി.

അതുപോലെ 3 മാസത്തിലൊരിക്കൽ വാറ്റ് ഫയൽ ചെയ്യുന്ന കാറ്റഗറിയിലെ കമ്പനികൾ ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലാവധിയുടെ വാറ്റും മെയ് 28 നുള്ളിൽ കൊടുത്താൽ മതിയെന്ന് അതോറിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾക്ക് പുറത്തിറങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഉള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആശ്വാസനടപടി പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!