fbpx
ആരോഗ്യം ഇന്ത്യ കേരളം

കോവിഡ്;43 ദിവസമായി ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: കോവിഡ്-19 ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവ് . 43 ദിവസമായി ഇവർ ചികിത്സയിലായിരുന്നു . പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഐവര്‍ മെക്റ്റീന്‍ മരുന്നാണ് ഇവര്‍ക്ക് ഈ മാസം 14 മുതല്‍ നല്‍കിയിരുന്നത്.

തുടര്‍ച്ചയായ രണ്ടു പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്ന ഘട്ടത്തില്‍ മാത്രമാണ് ഒരാൾ പൂർണമായും രോഗമുക്തി നേടിയെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുകയുള്ളു. പുതിയ മരുന്നു നല്‍കിയതിനു ശേഷമുള്ള രണ്ടാമത്തെ പരിശോധനയിലാണ് നെഗറ്റീവ് റിസള്‍ട്ട് വന്നിരിക്കുന്നത്. അടുത്ത സാമ്പിള്‍ പരിശോധന അടുത്തദിവസം നടക്കും. ആ പരിശോധനയും നെഗറ്റീവ് ആയാല്‍ മാത്രമേ വീട്ടമ്മ രോഗവിമുക്തയായെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയുള്ളു . ഇന്നോ അല്ലെങ്കില്‍ നാളെയോ ഇവരുടെ സാമ്പിള്‍ അടുത്ത പരിശോധനയ്ക്ക് അയക്കുമെന്നാണ് റിപ്പോർട്ട് .

error: Content is protected !!