fbpx
ആരോഗ്യം ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 11 പേരില്‍ 4 മാസം പ്രായമുള്ള കുഞ്ഞും

കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരില്‍ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമുള്ള കുഞ്ഞിന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു ഈ കുഞ്ഞ്.

കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോആളുകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഒരാള്‍ക്ക് മാത്രമാണ് രോഗം മാറിയത്. പാലക്കാട് സ്വദേശിക്കാണ് രോഗം മാറിയത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ഹൗസ് സര്‍ജന്‍സുമുണ്ട്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!