അന്തർദേശീയം

അമേരിക്കയിൽ കോവിഡ് മരണം 47, 000 കടന്നു; സ്ഥിതി അതീവ ഗുരുതരം  

ലോകത്ത് കോവിഡ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യമാണ് അമേരിക്കയിൽ മരണസംഖ്യ നാൽപ്പത്തി ഏഴായിരം കടന്നു. നിലവിൽ 47, 681 പേരാണ് കോവിഡ് ബാധയെത്തുടർന്ന് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1738 പേരാണ് മരിച്ചത്.

849, 092 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 84, 050 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 717, 361കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 14, 016 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ന്യൂ യോർക്കിൽ മാത്രം 1, 42, 432 പേർക്കാണ് ഇതിനോടകം വൈറസ് ബാധയുണ്ടായിട്ടുള്ളത്. 10, 977 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!