ഇന്ത്യ കേരളം ചരമം ചുറ്റുവട്ടം ദുബായ്

പാലക്കാട് സ്വദേശിയെ ജബൽ അലിയിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട് ഇടത്തറ സ്വദേശി രമേശ് തെക്കുംപുറ (37) ത്തിനെ ജബൽ അലിയിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. രാത്രി ജോലിചെയ്യവേ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു മരിച്ചതെന്ന് കരുതുന്നു. ജബൽ അലി ഫ്രീസോണിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ജനറൽ ഹെൽപ്പറായി 2017 ലാണ് ജോലിയിൽ പ്രവേശിച്ചത്. അവധിയിൽ നാട്ടിൽ പോകേണ്ടതായിരുന്നു. വിമാനസർവീസ് ഇല്ലാത്തതിനാൽ യാത്ര മുടങ്ങുകയായിരുന്നെന്ന് ഒരുമിച്ച്‌ താമസിക്കുന്നവർ പറഞ്ഞു. 2018- ലാണ് അവസാനമായി നാട്ടിൽപോയത്. അവിവാഹിതനാണ്. പരേതനായ അറുമുഖന്റെയും ദേവിയുടെയും മകനാണ്.സഹോദരങ്ങൾ: രാജേഷ്, പരേതനായ രതീഷ്. ശവസംസ്കാരം നാട്ടിൽ.

error: Content is protected !!