fbpx
അന്തർദേശീയം ആരോഗ്യം ടെക്നോളജി

കൊവിഡ് 19 വൈറസ് ദീര്‍ഘ കാലത്തേക്ക് ഭൂമിയില്‍ ഉണ്ടാകും ; ലോകാരോഗ്യ സംഘടന.

കൊവിഡ് 19 വൈറസ് ദീര്‍ഘ കാലത്തേക്ക് ഭൂമിയില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോഴും പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പ്രാരംഭ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ആഫ്രിക്കയിലും അമേരിക്കയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പ്രവണതകളുണ്ടെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡിനെ നേരിടുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും തയ്യാറായി ഇരിക്കാനുമാണ് യു.എന്‍ ഹെല്‍ത്ത് ഏജന്‍സി ജനുവരി 30 ന് ആഗോള അടിയന്തര അവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!