അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 518  പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. / 91 പേർ രോഗമുക്തി നേടി /  4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു / ഇതുവരെ മൊത്തം രോഗബാധിതർ 8756  #BREAKINGNEWS

യുഎഇ യിൽ ഇന്ന്  (ഏപ്രിൽ 23 ) 518 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

4 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 518  കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 8756 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 91  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 1637 ആയി.

ഇന്ന് സ്ഥിരീകരിച്ച 4 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 56 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!