fbpx
ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 10 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു / 8 പേർ രോഗമുക്തി നേടി

ഇന്ന്  കേരളത്തിൽ  10 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്

ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം 1 വീതം കേസുകളുമാണുണ്ടായത്.8 പേർക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 447 പേർക്കാണ് ഇതുവരെ രോഗം രോഗം സ്ഥിരീകരിച്ചത്.

error: Content is protected !!