fbpx
ആരോഗ്യം ദുബായ് യാത്ര

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട്‌ നാളെ ഏപ്രിൽ 24 മുതൽ ദുബായിലെ സഞ്ചാര നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുന്നു

നാളെ (ഏപ്രിൽ 24 മുതൽ) രാവിലെ 6 മുതൽ രാത്രി 10 വരെ പെർമിറ്റ് ഇല്ലാതെതന്നെ അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടി ചില നിയന്ത്രണങ്ങളോടെ സഞ്ചരിക്കാൻ ദുബായിലെ താമസക്കാരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

3 ആഴ്ചത്തോളം നടത്തിയ വിജയകരമായ കോവിഡ് പ്രതിരോധ നടപടികളുടെ ഫലങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷം, വെള്ളിയാഴ്ച മുതൽ ദുബായ് എമിറേറ്റിലെ സഞ്ചാര നിയന്ത്രണങ്ങൾ ഭാഗികമായി ലഘൂകരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രഖ്യാപിച്ചു.

ഇതിനർത്ഥം ജീവിതം സാധാരണ നിലയിലേക്കെത്തുന്നുവെന്നല്ല, പ്രതിരോധ നടപടികൾ എല്ലായ്പ്പോഴും എടുക്കണം, എല്ലാവരും മാസ്ക് ധരിക്കണം അല്ലെങ്കിൽ 1000 ദിർഹം പിഴ ഈടാക്കും. പരസ്പരം 2 മീറ്റർ സുരക്ഷിതമായ അകലം പാലിക്കുക.

 • രാത്രി 10 മുതൽ രാവിലെ 6 വരെ – കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മെഡിക്കൽ അത്യാവശ്യങ്ങൾക്കായി മാത്രം താമസക്കാരെ വീടുകൾ വിടാൻ അനുവദിക്കുകയും ചെയ്യും.
 • മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 30 ശതമാനം മാത്രം ഓഫീസിൽ നിന്ന് ജോലിചെയ്യാൻ അനുമതിയുണ്ട്, ബാക്കി 70 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലി തുടരാം.
 • റമദാൻ വിശുദ്ധ മാസത്തിലെ സാമൂഹിക ആചാരങ്ങളും പാരമ്പര്യങ്ങളും കണക്കിലെടുക്കുമ്പോൾ ആളുകളെ കുടുംബം സന്ദർശിക്കാൻ അനുവദിക്കുമ്പോൾ ഒരിടത്ത് 5 ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു.വീടുകളിലും പൊതു സ്ഥലങ്ങളിലും റമദാൻ കൂടാരങ്ങളും മജ്‌ലൈസുകളും അനുവദനീയമായിരിക്കില്ല
 • മാളുകൾ ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ തുറക്കുമെങ്കിലും പ്രാർത്ഥനാ മുറികൾ, സിനിമാ ഹാളുകൾ,   വിനോദസംവിധാനങ്ങൾ  എന്നിവ അടച്ചിരിക്കും.
 • ഷോപ്പിംഗ് മാളുകൾക്കും റെസ്റ്റോറന്റുകൾക്കും ഷോപ്പുകൾക്കും പരമാവധി 30 ശതമാനം ആളുകൾ മാത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. റെസ്റ്റോറന്റുകളിൽ ബുഫെ അനുവദനീയമല്ല
 • 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും  60 വയസ്സിനു മുകളിൽ ഉള്ളവർക്കും മാളുകൾ സന്ദർശിക്കാൻ അനുവാദമില്ല.
 • വ്യായാമം ചെയ്യാൻ ഒന്നോ രണ്ടോ മണിക്കൂർ അനുവദനീയമാണ്. പ്രതിരോധത്തിനുള്ള അനുബന്ധ വസ്തുക്കളും മാസ്‌കുകളും ധരിച്ച് പരമാവധി മൂന്ന് പേർക്ക് ഒരുമിച്ച് മാത്രമേ വ്യായാമം ചെയ്യാൻ അനുവാദമുള്ളൂ.
 • റമദാൻ മാസത്തിൽ 6 മണിക്കൂർ മാത്രമേ ഓഫീസുകൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. 30 ശതമാനം മാത്രം ജീവനക്കാരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കുമ്പോൾ ഗർഭിണികളോ 60 വയസ്സിനു മുകളിലുള്ള ജോലിക്കാരോ  വീട്ടിൽ ഇരുന്ന് നിന്ന് ജോലിചെയ്യണം
 • ഈ വരുന്ന ഞായറാഴ്ച (ഏപ്രിൽ 26 ) മുതൽ ദുബായ് മെട്രോ, പബ്ലിക് ബസ് സർവീസുകൾ , സാധാരണ നിരക്കിൽ പുനരാരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. യാത്രക്കാർ മറ്റുള്ളവരിൽ നിന്ന് ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധവും സജീവവുമായ ആരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
 • പബ്ലിക് ബസ് സർവീസുകൾ  പകൽ 6.00 മുതൽ രാത്രി 10.00 വരെ സാധാരണ സമയക്രമങ്ങളിൽ പ്രവർത്തിക്കും
 • ദുബായ് മെട്രോ സർവീസ് സമയക്രമങ്ങൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ രാത്രി 11.00 വരെയും, വെള്ളിയാഴ്ച രാവിലെ 10.00 മുതൽ രാത്രി 11.00 വരെയുമാണ്.
 • സാധാരണ നിരക്കനുസരിച്ച് ടാക്സികൾ പ്രവർത്തിക്കുമെന്ന് ആർടിഎ അറിയിച്ചു.ടാക്‌സി യാത്രക്ക് നിലവിലുള്ള ആരോഗ്യ പരിരക്ഷാ നടപടികൾ തുടരും, അതായത് വാഹനമോടിക്കുന്നയാളുടെ പിൻസീറ്റിലായി 2 പേർ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
 • ഞായറാഴ്ച മുതൽ ദുബായിൽ പബ്ലിക് പാർക്കിങിന് രാവിലെ 8.00 മുതൽ വൈകുന്നേരം 6.00 വരെയും രാത്രി 8.00 മുതൽ അർദ്ധരാത്രി 12.00 വരെ പണമടക്കേണ്ടി വരും
error: Content is protected !!