ആരോഗ്യം ദുബായ് യാത്ര

ദുബായ് മെട്രോ, പബ്ലിക് ബസ് സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും

ദുബായിലെ മെട്രോ, പബ്ലിക് ബസുകൾ, ടാക്സി സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) വ്യാഴാഴ്ച രാത്രി അറിയിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് എമിറേറ്റുകളിലെ സഞ്ചാര നിയന്ത്രണങ്ങൾ ഭാഗികമായി കുറയ്ക്കാനുള്ള ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നടപടിയെ തുടർന്നാണ് ഈ തീരുമാനം.

ഈ വരുന്ന ഞായറാഴ്ച (ഏപ്രിൽ 26 ) മുതൽ ദുബായ് മെട്രോ, പബ്ലിക് ബസ് സർവീസുകൾ , സാധാരണ നിരക്കിൽ പുനരാരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. യാത്രക്കാർ മറ്റുള്ളവരിൽ നിന്ന് ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധവും സജീവവുമായ ആരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ടാക്‌സി യാത്രക്ക് നിലവിലുള്ള ആരോഗ്യ പരിരക്ഷാ നടപടികൾ തുടരും, അതായത് വാഹനമോടിക്കുന്നയാളുടെ പിൻസീറ്റിലായി 2 പേർ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിൽ ഇൻസുലേറ്ററുകൾ നിലനിർത്തുകയും വേണം.സാധാരണ നിരക്കനുസരിച്ച് ടാക്സികൾ പ്രവർത്തിക്കുമെന്ന് ആർടിഎ അറിയിച്ചു.

പബ്ലിക് ബസ് സർവീസുകൾ  പകൽ 6.00 മുതൽ രാത്രി 10.00 വരെ സാധാരണ സമയക്രമങ്ങളിൽ പ്രവർത്തിക്കും.

ദുബായ് മെട്രോ സർവീസ് സമയക്രമങ്ങൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ രാത്രി 11.00 വരെയും, വെള്ളിയാഴ്ച രാവിലെ 10.00 മുതൽ രാത്രി 11.00 വരെയുമാണ്.

ഞായറാഴ്ച മുതൽ ദുബായിൽ പബ്ലിക് പാർക്കിങിന് രാവിലെ 8.00 മുതൽ വൈകുന്നേരം 6.00 വരെയും രാത്രി 8.00 മുതൽ അർദ്ധരാത്രി 12.00 വരെ പണമടക്കേണ്ടി വരും

error: Content is protected !!