അന്തർദേശീയം

അമേരിക്കയിൽ കോവിഡ് മരണസംഖ്യ 50,000 കടന്നു

ലോകത്ത് കോവിഡ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യമാണ് അമേരിക്ക . വേൾഡോ മീറ്റർ കണക്കനുസരിച്ച് നിലവിൽ 50,243പേരാണ് കോവിഡ് ബാധയെത്തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2416പേരാണ് മരിച്ചത്.

886,709 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 85,922 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 750,544 കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 14,997  പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

error: Content is protected !!