ഇന്ത്യ കേരളം ദുബായ്

തൃശൂർ ചേറ്റുവ സ്വദേശി ദുബായിൽ മരണപ്പെട്ടു 

തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ധീൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ദുബായ് പോലീസിൽ മെക്കാനിക്കൽ മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ 45 വർഷമായി ദുബായി പോലീസിൽ സേവനമനുഷ്ടിക്കുകയായിരുന്ന ഇദ്ദേഹം ഈ വർഷം വിരമിക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ശ്വാസതടവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.

error: Content is protected !!