അന്തർദേശീയം അബൂദാബി ആരോഗ്യം ഇന്ത്യ

ജീവൻരക്ഷാ മരുന്നുകൾ ഇനിമുതൽ കൊറിയർ വഴി പ്രവാസികൾക്ക് ലഭിക്കും.

കേരളത്തിൽ നിന്നും ജീവൻരക്ഷാ മരുന്നുകൾ ഇനിമുതൽ പ്രവാസികളുടെ വീട്ടുപടിക്കൽ എത്തും. മരുന്നുകൾ എത്തിക്കുന്നതിനായി DHL കമ്പനിയുമായി നോർക്ക കരാറിൽ ഒപ്പുവെച്ചു.

വിദേശത്തുള്ളവർക്ക് മരുന്ന് എത്തിക്കുന്നതിനായി നാട്ടിലുള്ള അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ 8422930000 എന്ന നമ്പറിൽ മിസ്സ് കാൾ അടിക്കണം. മിസ്സ്ഡ് കോൾ ലഭിച്ചു കഴിഞ്ഞാലുടൻ കൊറിയർ കമ്പനി നിങ്ങളുടെ മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചു തരും. അത് തുറന്ന് നിങ്ങളുടെ സ്ഥലത്തെ പോസ്റ്റൽ പിൻകോഡ് നൽകണം. പിന്നീട് നിങ്ങളുടെ തൊട്ടടുത്തുള്ള കൊറിയർ കമ്പനിയുടെ ഓഫീസ് വിവരങ്ങൾ നിങ്ങളെ അറിയിക്കും. നിങ്ങൾ ഇന്റർനാഷണൽ കൊറിയർ ആണ് അയക്കുന്നത് MIN20 എന്ന കോഡ് അടിച്ചു കൊടുക്കുക. ഇതുവഴി നിങ്ങൾക്ക് 20 % ഡിസ്‌കൗണ്ട് ലഭിക്കും.

മരുന്നുകൾ കൊണ്ടുവരേണ്ട വിധം കൊറിയർ കമ്പനി നിങ്ങളെ മൊബൈലിൽ വിളിച്ച് അറിയിക്കും. കൊറിയർ കമ്പനിയുമായി സംസാരിക്കുമ്പോൾ നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മരുന്നുകളുടെ വിവരം അവരെ പ്രത്യേകം അറിയിക്കണം. നിരോധിച്ച മരുന്നുകൾ കൊണ്ടുവരാൻ സാധിക്കാത്തതിനാൽ മരുന്നുകളുടെ കൃത്യമായ വിവരം അറിയുന്നതിനാണ് ഇത്. മരുന്ന് അയക്കുന്ന ആളുടെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ് കോപ്പി) ഡോക്ടറുടെ കുറിപ്പടി, മരുന്നു വാങ്ങിയ ബിൽ എന്നിവ മരുന്നിനോടൊപ്പം കൊറിയർ കമ്പനിയെ ഏൽപ്പിക്കണം. ബാക്കി നടപടിക്രമങ്ങൾ കൊറിയർ കമ്പനി തന്നെ നിർവഹിക്കും. കൊറിയർ അയക്കുന്നതിന് ആവശ്യമായ പണം അവിടെത്തന്നെ കൊറിയർ കമ്പനിക്ക് നൽകണം

. കൊടുത്തയക്കുന്ന മരുന്നിന് അനുസരിച്ച് അതിന്റെ ചാർജ് കൊറിയർ കമ്പനി നിങ്ങളെ അറിയിക്കും. മരുന്ന് ഇവിടെ എത്തിയാൽ കൊറിയർ കമ്പനി നിങ്ങളെ അറിയിക്കും. മരുന്നിന്റെ സ്വഭാവം അനുസരിച്ച് ചിലപ്പോൾ ആവശ്യമായ ഡോക്ടറുടെ കുറിപ്പോ മറ്റോ ക്ലിയറൻസിനായി ചോദിക്കുകയാണെങ്കിൽ അതു കൂടി ആ സമയത്ത് ബന്ധപ്പെട്ടവർ ഹാജരാക്കണം. നിങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മരുന്ന് ഇവിടെ എത്തിക്കുവാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യം മുൻകൂട്ടി ഉറപ്പാക്കിയതിനുശേഷം മാത്രം മരുന്നു വാങ്ങുന്നതാണ് ഉചിതം. നിങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി കൊറിയർ കമ്പനി തയ്യാറാണ്.

മരുന്നു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കൈ മാറുന്ന മരുന്ന് തുറന്നു തന്നെ കൊറിയർ കമ്പനിയെ ഏൽപ്പിക്കുക എന്നതാണ്. അടച്ചു ഭദ്രമാക്കിയ മരുന്നുകൾ കൊറിയൻ കമ്പനി സ്വീകരിക്കുകയില്ല. അഞ്ച് കിലോ ഗ്രാം വരെ മരുന്നുകളാണ് കൊണ്ടുവരാൻ സാധിക്കുക എന്നാണ് അറിയുന്നത്. ഒന്നു രണ്ടു ദിവസത്തിനകം മാത്രമേ ഇതിന്റെ ക്രമീകരണങ്ങൾ പൂർണമായി സജ്ജമാകൂ എന്നും നോർക്കയിൽ നിന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

error: Content is protected !!