fbpx
അബൂദാബി ആരോഗ്യം

കോവിഡ് ചികിത്സക്കായി രണ്ടുദിവസം കൊണ്ട് 127 കിടക്കകളുള്ള ആശുപത്രി തയ്യാറാക്കി അബുദാബി

കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ അബുദാബിയിൽ രണ്ടുദിവസം കൊണ്ട് 127 കിടക്കകളുള്ള ആശുപത്രി തയ്യാറാക്കി. അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക ആശുപത്രി ഒരുക്കിയത്.

ഇരുപത് ഡോക്ടർമാരും 85 നഴ്‌സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെയും ഇവിടേക്ക് നിയോഗിച്ചു. അസാധ്യമായതില്ലെന്ന് വിശ്വസിക്കുന്ന രാജ്യമാണ് യു.എ.ഇ. എന്ന് കേന്ദ്രം ഡെപ്യൂട്ടി സി.ഇ.ഒ.യും പ്രോജക്ട്‌ മാനേജരുമായ മുഹമ്മദ് ഇസ്സ അൽ മെഹ്‌രി പറഞ്ഞു.ആശുപത്രിയുടെ സുരക്ഷാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ഫയർ ഡ്രില്ലും നടത്തി. 12 ഫാമിലി റൂമുകളടക്കമാണ് 127 മുറികൾ രോഗികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുമായി ഏത് സമയവും ബന്ധപ്പെടാൻ ഓരോ മുറിയിലും വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ്-19 ഉൾപ്പെടെ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ നൽകുന്ന രാജ്യ തലസ്ഥാനത്തെ പ്രധാന പൊതു ആശുപത്രികളിലൊന്നാണ് എസ്.കെ.എം.സി കോവിഡ് ബാധിച്ച്‌ യു.എ.ഇ.യിൽ ചികിത്സയിലായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയുടെ രോഗമുക്തി ആശുപത്രി ആഘോഷിച്ചിരുന്നു.കഴിഞ്ഞയാഴ്ചയാണ് ഒമ്പത് വയസ്സുള്ള ഫിലിപ്പിനോ വംശജനായ ആൺകുട്ടിക്ക് രോഗം ഭേദമായത്.

error: Content is protected !!