fbpx
അന്തർദേശീയം ആരോഗ്യം ടെക്നോളജി

32–ാം പിറന്നാളിൽ ലോകത്തിന് സമ്മാനമായി കോവിഡിനായി വികസിപ്പിച്ചെടുത്ത മരുന്ന് തന്റെ ശരീരത്തിൽ പരീക്ഷിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിലെ ബയോളജിസ്റ്റ് എലിസ ഗ്രനാറ്റോ

ഇന്നലെ എലിസ ഗ്രനാറ്റോയുടെ 32–ാം പിറന്നാളായിരുന്നു.കേക്ക് മുറിക്കും മു‍ൻപ് ഇവർ ലോകത്തിനൊരു സമ്മാനം നൽകി. ഓക്സ്ഫോർഡ് സർവകലാശാലയിൽ പരീക്ഷണത്തിലുള്ള വാക്സിനായ ‘ChAdOx1 nCoV-19’ ശരീരത്തിൽ പരീക്ഷിക്കാൻ അനുവദിച്ചു.മൈക്രോ ബയോളജിസ്റ്റായ എലിസയിലും മറ്റൊരാളിലും പരീക്ഷിച്ചു.
വാക്സിൻ പരീക്ഷണത്തിനുള്ള സന്നദ്ധത അറിയിച്ച ആദ്യസംഘത്തിൽ ഇവരടക്കം ആകെ 800 പേർ. ശരീരത്തിൽ വാക്സിൻ കുത്തിവച്ചാലുള്ള ഫലമറിയുകയാണ് പരീക്ഷണ ലക്ഷ്യം. ആൾക്കുരങ്ങുകളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസിനെ ജനിതകമാറ്റം വരുത്തിയാണ് വാക്സിൻ തയാറാക്കിയത്.

18– 55 പ്രായക്കാരായ 500 പേരിൽ അടുത്ത മാസം വാക്സിൻ പരീക്ഷിക്കും. ഇവർക്കു മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് പിടിപെടുന്ന തോത് കണക്കാക്കി വിജയസാധ്യത വിലയിരുത്തും. പരീക്ഷണത്തിന് വിധേയരാകുന്നവർക്ക് അര ലക്ഷത്തിലധികം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് കമ്പനിയായ മൊഡേണയാണ് ആദ്യം കോവിഡിനുള്ള വാക്സിൻ മനുഷ്യനിൽ‌ പരീക്ഷിച്ചത്. ഇതിനിടെ കോവിഡിനു മനുഷ്യരിൽ പരീക്ഷിച്ചത്. ഇതിനിടെ കോവിഡിനു മനുഷ്യരിൽ പരീക്ഷിച്ച മറ്റൊരു മരുന്ന് റെം ഡെസിവർ പരാജയപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉയർന്നു.

error: Content is protected !!