അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം യാത്ര

പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് അടിയന്തിര റിപ്പോർട്ട് തേടി ; എത്രയും പെട്ടെന്ന് മറുപടി നല്‍കാൻ നിർദ്ദേശം

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ്. ഈ സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി റിപ്പോർട്ട് തേടി.

പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങൾ, വിമാനത്താവളങ്ങളില്‍ നിന്ന് വീടിലെത്തിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി വിദേശകാര്യ സെക്രട്ടറി ഇന്ന് ചർച്ച നടത്തും. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചരക്ക് വിമാനങ്ങളുടെ ചട്ടത്തിൽ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന്  തീരുമാനമുണ്ടായേക്കും.

അതേ സമയം പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും, എത്ര പേർ മടങ്ങി വന്നാലും അവരെ സ്വീകരിക്കാൻ കേരളം സുസജ്ജമാണെന്നും മന്ത്രി കെ. ടി ജലീൽ പറഞ്ഞു.

error: Content is protected !!