fbpx
ആരോഗ്യം ദുബായ് യാത്ര

ദുബായില്‍ നാളെ മെട്രോ / പബ്ലിക് ബസ് സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ കോവിഡ് പ്രതിരോധത്തിന് പൊതുസ്ഥലങ്ങളില്‍ പ്രത്യേക അടയാളങ്ങളും നിർദ്ദേശങ്ങളും.

കോവിഡ് പ്രതിരോധത്തിനായി യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക അടയാളങ്ങളും നിര്‍ദേശങ്ങളുമടങ്ങിയ പൊതുഡയറക്ടറി പുറത്തിറക്കി. അന്താരാഷ്ട്ര തലത്തില്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള അടയാളങ്ങളാണ് സൈനേജ് ഡയറക്ടറിയിലുള്ളത്.

നിര്‍ബന്ധമായും പാലിക്കേണ്ടതും ലംഘിച്ചാല്‍ പിഴ നല്‍കേണ്ടതുമായ നിര്‍ദേശം ചുവപ്പിലും സ്വീകരിക്കേണ്ട മര്യാദകളെക്കുറിച്ച് മഞ്ഞ അടയാളങ്ങളും സൂചന നല്‍കുന്നു. കൂടാതെ മെട്രോ, ബസ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിലും, ടാക്സിയടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കും.

Covid19, Dubai

 

Covid19, Dubai

error: Content is protected !!