fbpx
ദുബായ്

സുരക്ഷാമുന്നൊരുക്കങ്ങളോടെ ദുബായ് മാള്‍ ഏപ്രില്‍ 28 ന് തുറന്നേക്കും

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നിലവില്‍ വന്നതോടെ ദുബായ് ഷോപ്പിങ് മാള്‍ ഏപ്രില്‍ 28 ന് തുറക്കാന്‍ തീരുമാനം. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും മാള്‍ തുറന്ന് പ്രവര്‍ത്തിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാള്‍ അധികൃതര്‍ നടത്തുന്നത്.സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാളുകളിലേക്ക് പ്രവേശനമില്ല.

error: Content is protected !!