fbpx
കേരളം

കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മോഹന്‍ലാലിൻറെ സംഭാവനയായി റോബോട്ട്

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടിനേയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകള്‍.

error: Content is protected !!