അബൂദാബി ആരോഗ്യം

യുഎഇയിൽ കോവിഡ് ബാധിച്ച 7 വയസ്സുകാരി സുഖം പ്രാപിച്ചു ആശുപത്രി വിട്ടു.

യുഎഇയിലെ കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗികളിൽ ഒരാളായി 7 വയസ്സുള്ള സിറിയൻ പെൺകുട്ടി മാറി.

കടുത്ത പനി, കടുത്ത ചുമ, ശ്വാസതടസ്സം എന്നിവ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന 7 വയസ്സുകാരി ലീനിനെ ഏപ്രിൽ 11 നാണ് അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഒരാഴ്ചക്ക് ശേഷം ലീൻ ബഷറിനെ അബുദാബിയിലെ ബർജീൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സ്നേഹാഭിവാദ്യങ്ങൾക്കിടെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയിൽ നിന്നിറങ്ങുമ്പോള്‍ ലീൻ എന്ന കൊച്ചു മിടുക്കിയുടെ കണ്ണുകൾ തിളങ്ങി.

NAT 200425 Leen1-1587803729572

ഇത്രയും ദിവസം തനിക്ക് സ്വന്തം മകളുടെ കരുതൽ തന്ന എല്ലാവരെയും വിട്ടുപോകുന്നതിലെ വിഷമം അവളുടെ മുഖത്ത് പ്രത്യക്ഷമായി. എങ്കിലും അവൾ കുഞ്ഞു കൈകൾ വീശി എല്ലാവർക്കും ടാറ്റ പറഞ്ഞു. ബുർജീൽ ആശുപത്രിയിലെ ഐസലേഷൻ റൂമിൽ കിടന്ന ആദ്യ ദിവസങ്ങളിൽ ഏഴു വയസുകാരി ലീനിന് അറിയില്ലായിരുന്നു.എന്താണ് കോവിഡെന്ന്.

മുമ്പെപ്പോഴോ വന്നതിലും കൂടിയ പനി, ശക്തമായ ചുമ. ഒപ്പം ശ്വാസ തടസവും. മകളുടെ വയ്യായ്കകൾ ആദ്യം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരോട് വിശദീകരിക്കുമ്പോൾ മാതാപിതാക്കൾക്കും ഇത്രയേ അറിയാമായിരുന്നുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ഡോക്ടർമാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകമാകെ പടരുന്ന വൈറസിന് ഇരയായതാണ് കൊച്ചു മിടുക്കിയെന്ന് ഡോക്ടർമാർ പിന്നീടുള്ള പരിശോധനയിൽ കണ്ടെത്തി.

NAT 200425  Leen-1587803727996

വിവരമറിഞ്ഞു കുടുംബം ആശങ്കയിൽ ആയെങ്കിലും എന്താണ് രോഗമെന്ന് അറിയാത്തതുകൊണ്ട് ലീൻ ഐസലേഷൻ റൂമിലെത്തുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ചോദിച്ചു കൊണ്ടിരുന്നു, എന്തിനാണ് തന്നെ ആശുപത്രിയിലേക്ക് എന്താണ് കോവിഡ് എന്നും എന്തുകൊണ്ടാണ് വയ്യായ്കകൾ എന്നും ഡോക്ടർമാർ ലളിതമായ ഉദാഹരണങ്ങൾ സഹിതം ലീനിനെ പറഞ്ഞു മനസിലാക്കി. മാസ്കും ഗ്ലൗസും മറ്റു മുൻ കരുതലുകളും സ്വീകരിച്ച് ദിവസങ്ങളോളം അമ്മയും അവൾക്ക് കൂട്ടിരുന്നു. അങ്ങനെ എട്ടു ദിവസത്തിനു ശേഷം കോവിഡിനെ അതിജീവിച്ച് ചുറുചുറുക്കോടെ ലീൻ ഐസലേഷൻ റൂമിൽ നിന്നു പുറത്തിറങ്ങി.

error: Content is protected !!