അജ്‌മാൻ അന്തർദേശീയം അബൂദാബി ആരോഗ്യം കേരളം ദുബായ് ബഹ്റൈൻ

കോവിഡിൽ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസം പകർന്നു മന്ത്രി കെ. ടി. ജലീൽ

ആഗോളതലത്തിൽ ഭീക്ഷണി ഉയർത്തിയ കോവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികൾക്ക് ആശ്വാസവും കരുതലുമായി സൂം ക്ലൗഡ് കൂടിക്കാഴ്ച നടത്തി ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രീ കെ ടി ജലീൽ മാതൃകയായി.

ഇന്നലെ ഇന്ത്യൻ സമയം രാത്രി പതിനൊന്നുമണിക്ക് വിളിച്ചുചേർത്ത കൂടിക്കാഴ്ചയിൽ പ്രവാസിസമൂഹത്തിന്റെ ആശങ്കകളും പ്രതീക്ഷകളും അദ്ദേഹം കേട്ടറിഞ്ഞു. കൊറോണ മഹാമാരിക്കെതിരെ നിതാന്ത ജാഗ്രതയിലാണ് കേരള സർക്കാറെന്നും, പ്രവാസികളുടെ ഓരോ വിഷമങ്ങളും ആശങ്കകളും കേൾക്കുവാനും സാധ്യമായ എല്ലാനടപടികളും സ്വീകരികരിക്കാൻ ഏതറ്റം വരെ പോകാൻ സർക്കാർ തെയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ നാട്ടിലേക്ക് മടങ്ങി എത്തുന്നതിനുള്ള തടസങ്ങൾ നീക്കാൻ കേന്ദ്രസർക്കാരുമായി നിരന്തരം സമ്പർക്കം ചെയ്യുന്നതായും, മടങ്ങിഎത്തുന്ന ഓരോ പ്രവാസിയെയും കൊറേണ്ടയിൻ ചെയ്യുന്നതിനുള്ള എല്ലാ നടപടിയും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

നോർക്ക സഹായം, നോർക്കാ രജിസ്ട്രേഷൻ, മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളെകുറിച്ചും, കൊറോണയിൽ ജോലിനഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസങ്ങളെ കുറിച്ചുള്ള പ്രതിനിധികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, സാധ്യമായ എല്ലാ സഹായവും പ്രവാസിസമൂഹത്തിനു അദ്ദേഹം ഉറപ്പു നൽകി.

ലോകകേരളസഭാംഗമായ ലിഷാർ അമേരിക്കയിൽനിന്നും. ജയചന്ദ്രൻ ലണ്ടനിലിൽ നിന്നും. ദിനേശ് നായർ ഗുജറാത്തിൽനിന്നും, ബഹ്‌റൈനിൽ നിന്നും നാരായണൻ കാലാടിയും ദുബായിൽ നിന്ന് ഇടതുപക്ഷ സഹയാത്രികരും പൊതുപ്രവർത്തകരുമായ സിപി കാലടി, ജയൻ അണ്ണക്കമ്പാട് അക്ബർ പാറമേൽ ബാബു ലാൽ തൃപ്രങ്ങോട് ഗിരീഷ് മേനോൻ. അബൂദാബിയിൽ നിന്ന് പൊതുപ്രവർത്തകരായിട്ടുള്ള മജീദ് തൈപ്പറമ്പിൽ, മുജീബ് വട്ടംകുളം അഷ്‌റഫ്‌ ലിവ, അജ്മാനിൽനിന്നും വ്യവസായി നഹാസ്. റാസൽഖൈമയിൽനിന്നും പൊതുപ്രവർത്തകരായിട്ടുള്ള റിയാസ് കാലടി പ്രശാന്ത് പൊറത്തൂർ അനിരുദ്ധൻ. ഖത്തറിൽ നിന്നും ഷാഹിദ് മറവഞ്ചേരി മണികണ്ഠൻ മേനോൻ സ്റ്റാലിൻ എടപ്പാൾ. ദുബായിലെ മാധ്യമപ്രവർത്തകനായ ജമാൽ കൈരളി. സൗദിയിൽ നിന്ന് മനോജ് കാലടി ജയരാജ്. കുവൈറ്റിൽ നിന്നും എടപ്പാളയം പ്രവർത്തകരായ അനീഷ് നിതിൽ മോഹനൻ ഒമാനിൽ നിന്നും അജി കുവൈറ്റിൽ നിന്ന് നർത്തകി മഞ്ജുമിത്ര യൂകെയിൽ നിന്നു രാജേഷ് പ്രഭാകർ USA യിൽ നിന്ന് ജംഷീദ് എന്നിവർ പ്രതിനിധികളായി പങ്കെടുത്തു.

error: Content is protected !!