അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 532 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. / 127 പേർ രോഗമുക്തി നേടി  / 7  മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു / ഇതുവരെ മൊത്തം രോഗബാധിതർ 9813  #BREAKINGNEWS

യുഎഇ യിൽ ഇന്ന്  (ഏപ്രിൽ 25 – ശനിയാഴ്ച്ച ) 532 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

7  മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണ് 532 എന്നത്

ഇന്നത്തെ പുതിയ 532 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 9813  ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 127  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 1887 ആയി.

ഇന്ന് സ്ഥിരീകരിച്ച  7 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 71 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!