അബൂദാബി ദുബായ്

യുഎഇയിലെ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അക്ഷയതൃതീയ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും ; എല്ലാ ഷോറൂമുകളിലും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതലും

ദുബായ്: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ അക്ഷയതൃതീയ മുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെയുഎഇയിലെ ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കും. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെയും പ്രിവന്‍ഷന്‍ ആന്‍ഡ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെയും തീരുമാനത്തിന് അനുസൃതമായാണ് കല്യാണ്‍ ജൂവലേഴ്സ് യുഎഇയിലെ ബിസിനസ് പുനരാരംഭിക്കുന്നത്.
യുഎഇയിലെ ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ്എല്ലാഷോറൂമുകളും പ്രവര്‍ത്തിക്കുക. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ജീവനക്കാരുടെയും ഉപയോക്താക്കളുടെയുംശരീരതാപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുകയുംകൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുക്തമാക്കുകയുംചെയ്യും.
കോവിഡ് – 19 പകര്‍ച്ചവ്യാധിക്കെതിരേ യുഎഇ നേതൃത്വംസ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആയിരക്കണക്കിന് മുന്‍നിര പ്രവര്‍ത്തകരുടെയുംസര്‍ക്കാര്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും സമഗ്രമായ പരിശ്രമത്താലാണ് യുഎഇ വീണ്ടും ബിസിനസിനായി ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയിലെ ഹംദാന്‍, മുസാഫ ഷാര്‍ജയിലെ റോള, ദുബായിയിലെ അല്‍ ക്വിസെയ്സ്, ലുലു ക്വിസെയ്സ്, മീന ബസാര്‍, കരാമ, കരാമ സെന്‍റര്‍, ബര്‍ ദുബായി എന്നീ ഷോറൂമുകളാണ്തുറന്നുപ്രവര്‍ത്തിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെയാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക.
മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ ആവശ്യമായ അനുമതികള്‍ ലഭ്യമായതിനുശേഷംതുറന്നു പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് 0582698594 എന്ന നമ്പരില്‍ വിളിക്കാം.

error: Content is protected !!