fbpx
അന്തർദേശീയം ആരോഗ്യം

കൊവിഡ് മരണം ; ലോകത്ത് രണ്ട് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,01,501 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.2,893,234 പേർക്ക് രോഗം സ്ഥിരീകരിച്ചു. 825,074 പേർ രോഗമുക്തി നേടി. പതിനഞ്ച് ദിവസത്തിനിടെ ഒരുലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്.

അമേരിക്കയിൽ കൊവിഡ് ബാധിച്ചുള്ള മരണ സംഖ്യ ഉയർന്നു. 53,266 പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മൂവായിരത്തിലധികം പേർ മരിച്ചു. 945,249  പേർക്ക് രോഗം ഭേദമായി. 110,834 പേർ രോഗമുക്തരായി.

error: Content is protected !!