fbpx
അബൂദാബി ആരോഗ്യം റമദാൻ സ്പെഷ്യൽ

10 മില്യൺ മീൽസ് ക്യാമ്പയിനായി 4 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനൊരുങ്ങി ദുബായിയിലെ 50 റസ്റ്റോറന്റുകൾ 

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ക്യാമ്പയിനായി
ദിവസവും 13, 360 ഭക്ഷണപ്പൊതികളാകും ഇവർ നൽകുക. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും, കോവിഡ് വൈറസ് ബാധിതരായവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ ഈ പദ്ധതിയുടെ സേവനം ലഭിക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും ലക്ഷക്കണക്കിന് ദർഹങ്ങളുടെ  സാമ്പത്തിക സഹായവും പദ്ധതിക്ക് ലഭിക്കുന്നുണ്ട്. നേരത്തെ ഭക്ഷണപ്പൊതി വിതരണങ്ങൾക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പ്പോർട്ട് അതോറിറ്റി 30 ടാക്സികൾ സൗജന്യമായി വിട്ട് നൽകിയിരുന്നു. ഇത് കൂടാതെ ഒരു മില്യൺ പഴങ്ങളും, 2 ടൺ ആപ്പിളുകളും ലഭിച്ചിട്ടുണ്ട്.

error: Content is protected !!