അബൂദാബി ആരോഗ്യം ദുബായ്

ഒരു മില്യൺ കോവിഡ് പരിശോധനകൾ പൂർത്തിയാക്കി യു. എ. ഇ ; അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച രോഗ പരിശോധന സംവിധാനം

ഒരു മില്യൺ കോവിഡ് പരിശോധനകൾ പൂർത്തിയാക്കി  യു. എ. ഇ. നിലവിൽ 1, 022, 326 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയത്. പത്തു ലക്ഷം ആളുകളിൽ 103, 365 പേർക്ക് വീതം രാജ്യത്ത് രോഗപരിശോധന നടത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികവുറ്റതാണിത്. അമേരിക്കയിൽ ഇത് 15, 949 ഉം, ഇറ്റലിയിൽ 28, 245 മാത്രമാണ്.
രാജ്യത്തെ 14 ടെസ്റ്റ് സെന്ററുകളിലും, ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സംവിധാനത്തിലൂടെയും, ഹോം ടെസ്റ്റിംഗ് വഴിയുമാണ് ഇത്രയും പരിശോധനകൾ രാജ്യത്ത് പൂർത്തീകരിച്ചിരിക്കുന്നതെന്ന് യു. എ. ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്‌മാൻ അൽ ഒവയ്സ് അറിയിച്ചു.

error: Content is protected !!