അന്തർദേശീയം

‘ചൈനീസ് കമ്പനി ബന്ധപ്പെട്ടിരുന്നു, നിലവില്‍ പാകിസ്ഥാനില്‍ കോവിഡ് വാക്‌സിന്‍ ഇല്ല’, വാക്‌സിന്‍ തയ്യാറാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജം – പാകിസ്താന്‍

തങ്ങള്‍ നിലവില്‍ കോവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നില്ലെന്ന് പാകിസ്താന്‍. ചൈനയുടെ സഹായത്തോടെ പാകിസ്താന്‍ കോവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി പാകിസ്താന്‍ വന്നിരിക്കുന്നത്.

പാകിസ്താനില്‍ നിലവില്‍ കൊറോണ വൈറസ് വാക്‌സിന്‍ ഇല്ലെന്നും അതിന്റെ വികസനത്തിനായി ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ആരോഗ്യ ഉപദേഷ്ടാവ് സഫര്‍ മിര്‍സ പ്രതികരിച്ചു.

error: Content is protected !!