അന്തർദേശീയം ആരോഗ്യം

കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഓഫീസിൽ മടങ്ങിയെത്തി

കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഓഫിസില്‍ മടങ്ങിയെത്തി. വൈറസ് ബാധയെത്തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രിൽ 12 നാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏപ്രിൽ 5 നായിരുന്നു രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6 മുതൽ 9 വരെ ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് പല വിധ അഭ്യുഹങ്ങളും പടരുന്നതിനിടെയാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്.

error: Content is protected !!