fbpx
അബൂദാബി ഇന്ത്യ കേരളം

കേന്ദ്ര സർക്കാർ കൺട്രോൾ റൂമുകൾ തുറന്നു ; നാട്ടിലേക്ക് മടങ്ങിയെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത

കോവിഡ് വൈറസ് ബാധയെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രെജിസ്ട്രേഷൻ ഉടനെ ആരംഭിക്കും . പ്രത്യേക വിമാനങ്ങളിലായിരിക്കും ഇവരെ നാട്ടിലെത്തിക്കുക.

ഇന്നലെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി പ്രവാസികളെ  തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തയാറെടുപ്പുകൾ ചർച്ച ചെയ്തിരുന്നു. വീടിനടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തിന് ശേഷമായിരിക്കും വീടുകളിലേക്ക് പോകാൻ അനുവദിക്കുക. ഇത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

error: Content is protected !!