അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം

മാസ്‌ക് ധരിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന്റെ ലക്ഷണം; പൊതുസ്ഥലത്ത് തുപ്പുന്ന ശീലം നമ്മൾ മാറ്റണം – പ്രധാനമന്ത്രി

പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകള്‍ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടത്തിയ മന്‍കിബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മൻ കി ബാത്തിലൂടെ വീണ്ടും ജനങ്ങളെ പ്രധാനമന്ത്രി ഓർമിപ്പിച്ചു. കോവിഡ് 19 മൂലം മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. മാസ്‌ക് ധരിക്കുന്നതിനർത്ഥം നിങ്ങൾക്ക് രോഗമുണ്ടെന്നല്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. രോഗങ്ങളിൽ നിന്നു നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്; പ്രധാനമന്ത്രി ഉപദേശിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നത് നനിർബന്ധമായും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുസ്ഥലത്ത് തുപ്പുന്നതിന്റെ ദൂഷ്യങ്ങൾ ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും ഈ ദുശ്ശീലം അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും മോദി പറഞ്ഞു.

error: Content is protected !!