fbpx
ആരോഗ്യം ദുബായ്

കോവിഡ് 19 ; മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ദുബായിലെ 21 കടകൾ അധികൃതർ അടച്ചുപൂട്ടിച്ചു , 65 പേർക്ക് മുന്നറിയിപ്പ് നൽകി

ദുബായ് എക്കണോമിയിലെ കൊമേഴ്‌സ്യൽ കംപ്ലയിൻസ് ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സിസിസിപി) ദുബായിലെ 21 കടകൾ അടച്ചുപൂട്ടി. 65 പേർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു

കോവിഡ് -19 പ്രതിരോധിക്കാൻ മാർക്കറ്റ് റീ-ഓപ്പണിംഗ് ഘട്ടത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് മറ്റ് ഏഴ് പേർക്ക് പിഴ ചുമത്തുകയും ചെയ്തു.

ഷൂ റിപ്പയർ, ജനറൽ ട്രേഡിംഗ്, കാർ ആക്‌സസറികൾ, അലുമിനിയം ട്രേഡിംഗ്, സാങ്കേതിക സേവനങ്ങൾ, ടൈലറിംഗ്, മൊബൈൽ ഫോൺ ട്രേഡിംഗ്, മിൽ, വർക്ക്‌ഷോപ്പ് ടൂളുകൾ ട്രേഡിംഗ് തുടങ്ങീ മേഖലകളിൽപ്പെട്ട ഫ്രിജ് അൽ മുറാർ, അൽ നഖീൽ, ഇന്റർനാഷണൽ സിറ്റി, ഹോർ അൽ അൻസ്, സത്വ, അൽ റഫ, സൂക് അൽ കബീർ, കറാമ, ഖുസൈസ്, അൽ നഹ്ദ, അൽ ബർഷ എന്നിവിടങ്ങളിലെ ഷോപ്പുകൾ ആണ് അടച്ചത്.

സി‌സി‌സി‌പി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്, ലംഘനങ്ങൾ രാവിലെ മുതൽ മാർക്കറ്റ് ആരംഭിക്കുന്ന സമയം മുതൽ വിപണികൾ അടയ്ക്കുന്നതുവരെ നീണ്ടുനിൽക്കുകയും ചെയ്തു.കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബായ് എക്കണോമി വ്യാപാരികളോട് നിർദ്ദേശിക്കുകയും ചെയ്തു.

കോവിഡ് -19 മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് എക്കണോമി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.ആപ്പിൾ, ഗൂഗിൾ, ഹുവാവേ സ്റ്റോറുകളിൽ ലഭ്യമായ ദുബായ് കൺസ്യൂമർ ആപ്പ് വഴി 600545555 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ Consumerrights.ae എന്ന വെബ്‌സൈറ്റ് വഴിയും അറിയിക്കാം

error: Content is protected !!