Search
Close this search box.

സൈറ്റിൽ രജിസ്റ്റർ ചെയ്തോ? അല്ലെങ്കിൽ പാസ്പോർട്ട്‌ തന്നെ റദ്ദാക്കപ്പെടുമെന്ന് !!!

ഇന്ത്യയിൽ നിന്ന് ജോലിക്കോ പഠനത്തിനോ യുഎഇ അടക്കമുള്ള 18രാജ്യങ്ങളിലേക്ക് പോകുന്നവർ തങ്ങളുടെ പാസ്പോർട്ട്‌ വിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്‌സെറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്പോർട്ട്‌ റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് മുന്നറിയിപ്പ്.

10000ൽ കുറയാത്ത പിഴയും എയർപോർട്ടിൽ നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. യാത്ര തടസ്സപ്പെടുക, വിമാനത്തിൽ നിന്ന് പോലും ഇറക്കി വിടുക തുടങ്ങിയ നടപടികൾക്ക് വിധേയനാക്കാൻ സാധ്യത ഉണ്ടെന്നാണ് ഇതുസംബന്ധിച്ച വാർത്തകൾ ഓർമിപ്പിക്കുന്നത്.
അതേ സമയം 3 വർഷത്തിൽ അധികമായി വിദേശത്ത് താമസിക്കുന്നവർക്ക് ഈ രെജിസ്ട്രേഷൻ നിർബന്ധമല്ല. 2019 ജനുവരി 20 ലെ ഗൾഫ് ന്യൂസ്‌ ഇംഗ്ലീഷ് പത്രമാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ നൽകിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts