ദുബായ് ബിസിനസ്സ്

മികവാർന്ന ജീവിതം ലക്ഷ്യം വെച്ച് ആഗോള സർക്കാർ ഉച്ചകോടി ഇന്ന് ദുബായിൽ.

ലോക ജനതയുടെ ജീവിത രീതികൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് 140 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ ഇന്ന് ദുബായിൽ ഉച്ചകോടി ചേരുന്നു. മദീനത് ജുമൈറയിലാണ് ത്രിദിന വാർഷിക ഉച്ചകോടി നടക്കുക. മനുഷ്യ വിഭവ ശേഷിയുടെ ആഘോഷമാണ് സമ്മേളനം. വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യപ്പെടും. ആഗോള ജനജീവിതം മികവുറ്റതാക്കാൻ ആശയങ്ങളും അധ്വാനവും ഏകീകരിക്കുകയും ഊർജം സംഭരിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം എന്ന് ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്‌തൂം അറിയിച്ചു. നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.