ഷാർജ

കലാ സാഹിത്യ മേഖലയിലെ നന്മകളെ പരിപോഷിപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവണം

ഷാർജ: ധാർമിക മൂല്യങ്ങളെ പകർന്നു നൽകുന്ന കലയും സാഹിത്യവും പരിപോഷിപ്പിക്കാനും പുതു തലമുറക്ക്  നേരറിവ്‌ നേടാനുമുള്ള  അവസരങ്ങൾ ഉണ്ടാവണമെന്നും സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പറഞ്ഞു. ഗൾഫ് സത്യധാര ദേശീയ സര്‍ഗലയം  ഷാർജ വാദി നശാത്തിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.  അഹ്മദ് സുലൈമാൻ ഹാജി  അധ്യക്ഷത വഹിച്ചു.

യു എ യിലെ മുഴുവൻ എമിറേറ്റ്സുകളിൽ നിന്നുള്ള മേഖല, ജില്ല, സോണൽ തലങ്ങളിൽ നിന്ന്  അമ്പതിൽ പരം വൈവിധ്യമാർന്ന ഇനങ്ങളിൽ വിജയിച്ച ആയിരത്തോളം പ്രതിഭകൾ ആണ് ഏഴോളം  വേദികളിൽ മാറ്റുരക്കുന്നത്.

സേവന സന്നദ്ധരായ അമ്പതു അംഗങ്ങൾ അടങ്ങിയ വിഖായയെ വേദിയിൽ വെച്ച് സമൂഹത്തിനു സമർപ്പിച്ചു. സയ്യിദ്  ഷുഹൈബ് തങ്ങൾ പ്രതിജ്ഞ  ചൊല്ലി കൊടുത്തു.  എസ് കെ എസ് എസ് എഫിന്റെ  സാമൂഹിക സേവന വിഭാഗമാണ്  വിഖായ. സ്വയം സമർപ്പിതരായ പ്രവർത്തകരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

സയ്യിദ്  അബ്ദുൽ റഹ്മാൻ തങ്ങൾ,  ആർ. വി. അലി മുസ്‌ലിയാർ, കെ. എം.  കുട്ടി ഫൈസി  അച്ചൂർ ,  അബ്ദുള്ള  ചേലേരി,  സഹദ് പുറക്കാട്,  അബ്ദുൽ ഖാദർ ചന്ദങ്കര ,  റസാഖ്  വളാഞ്ചേരി, ഖലീൽ റഹ്മാൻ കാഷിഫി, അഷ്‌റഫ്‌ ഹാജി വാരം, മൊയ്തു സിസി, അബു താഹിർ തങ്ങൾ, നൗഷാദ് തങ്ങൾ ഹുദവി, ഹുസൈൻ ദാരിമി,  ഹൈദർ ഹുദവി, ശാക്കിർ ഹുദവി, അഷ്‌റഫ്‌ ദേശമംഗലം, ഫൈസൽ പയ്യനാട്, ഹകീം ടി പി കെ, ശറഫുദ്ധീൻ ഹുദവി, അസീസ് മുസ്‌ലിയാർ, ഇസ്മായിൽ, നൗഷാദ് ഫൈസി, സലീം നാട്ടിക, പ്രസംഗിച്ചു.  മൻസൂർ മൂപ്പൻ സ്വാഗതവും  നുഹ്മാൻ തിരൂർ നന്ദിയും പറഞ്ഞു.