അന്തർദേശീയം

പാകിസ്ഥാനിൽ കർശനവും വേദനാജനകവുമായ ഭരണപരിഷ്‌ക്കാരങ്ങൾ വരുന്നു

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അഭിപ്രായത്തിൽ കർശനവും വേദനാജനകവുമായ ഭരണപരിഷ്കാരങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ പോവുകയാണെന്ന്. അതുകൊണ്ട് എല്ലാവരും കരുതിയിരുന്നു സഹകരിക്കാൻ അദ്ദേഹം ദുബായിൽ ആവശ്യപ്പെട്ടു. ഇന്നലെ ആരംഭിച്ച ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം എത്തിയത്. രാജ്യത്തേക്ക് നിക്ഷേപങ്ങളും പ്രതീക്ഷകളും കടന്നുവരുന്നുണ്ട്. എന്നാൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ കർശനമാക്കിയേ പറ്റൂ. രോഗം ഭേദമാക്കുന്നതിനായി ഓപ്പറേഷന് വിധേയമാക്കുമ്പോൾ വേദനാജനകമായ ഘട്ടത്തിലൂടെ കടന്നുപോകുന്നത് പോലെയാണിതെന്നു ഇമ്രാൻഖാൻ ഉപമിച്ചു.