അബൂദാബി ദുബായ്

പൗരബോധവും ജനകീയ ഉത്തരവാദിത്തവും ലക്ഷ്യം വച്ചുള്ള സംയോജിത പദ്ധതി യുഎഇ യിൽ രൂപം കൊണ്ടു.

യുഎഇ പ്രസിഡന്റ്‌ ഹിസ് ഹൈനെസ്‌ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ രൂപം കൊടുത്ത പുതിയ പൗര ബോധ ഉത്തരവാദിത്ത പദ്ധതി നിലവിൽ വന്നു. വിവിധ സമൂഹങ്ങൾ, അവരുടെ സംഘടനകൾ, സ്വകാര്യ മേഖല, ഗവർമെന്റ് ഡിപ്പാർട്മെന്റുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് “മാൻ” ( maan ) എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് ജനങ്ങൾ അവരുടെ പൊതു ബോധ താല്പര്യം വർധിപ്പിക്കുന്നതാണ് ലക്ഷ്യം..
ജനങ്ങളുടെ പുരോഗമനപരമായ ഇടപെടൽ സമൂഹത്തിനു ഗുണപ്രദമാക്കാൻ “മാൻ” പദ്ധതിക്ക് കഴിയും.. വിവിധ മേഖലകളുടെ ഏകീകരണം വഴി സമൂഹത്തിന് ഗുണം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ വോളന്ററിസം പ്രോത്സാഹിപ്പിക്കാൻ “മാൻ” ലക്ഷ്യമിടുന്നു.