കാലാവസ്ഥ ദുബായ്

ചൊവ്വാഴ്ച വരെ മഴയ്ക്കും കൊടും തണുപ്പിനും സാധ്യത

യുഎഇ യുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ച് വടക്കും കിഴക്കും ഇന്ന്‌ രാത്രിമുതൽ തണുപ്പ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായർ മുതൽ ചൊവ്വ രാത്രി വരെ അവിടവിടെ മഴ പെയ്യാനും സാധ്യത ഉണ്ടെന്ന് അറിയിപ്പിൽ പറയുന്നു.. ബുധൻ രാവിലെയോടെ കാലാവസ്ഥ തികച്ചും ക്ലിയർ ആയി, സുഖകരമായി മാറുമെന്നാണ് നിരീക്ഷണം..