ദുബായ് ബിസിനസ്സ്

യുഎഇ യിൽ വാടക നിരക്ക് കുറയുന്നു

യുഎഇയിൽ വാടക നിരക്ക് കുറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുബായിലെ വാടകയിലുള്ള വ്യതിയാനം മറ്റൊരു രീതിയിലായിരിക്കും ബാധിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുബായിൽ ജോലിയും ഷാർജയിൽ താമസവുമെന്നത് സർവ്വ സാധാരണമാണ്. അത് കൊണ്ട് തന്നെ രാവിലെ ദുബായിലേക്കുള്ള ട്രാഫിക്കും വൈകുന്നേരം ഷാർജയിലേക്കുള്ള ട്രാഫിക്കും വളരെ ബുദ്ധിമുട്ടാണ്. വാടകയിലുള്ള കുറവ് ഈയൊരു കാര്യത്തിന് മാറ്റമുണ്ടാകുമെന്നുള്ള പ്രത്യാശയിലാണ് ആളുകൾ.