കേരളം ഷാർജ

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഷാർജയിൽ

ഷാർജ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഷാർജയിൽ പ്രഭാഷണം നടത്തുന്നു. ഫെബ്രുവരി 7 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഷാർജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്.

ആയിരത്തോളം പേർക്ക് പ്രഭാഷണം ശ്രവിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് പ്രഭാഷണ നഗരിയിൽ ഒരുക്കുക. വൻ വിജയമായ യുവജന യാത്രക് ശേഷം ജാഥാ ഉപ നായകൻ കൂടിയായ പി.കെ ഫിറോസ് പങ്കെടുക്കുന്ന യു.എ.ഇയിലെ ആദ്യ പൊതു സമ്മേളനം എന്ന പ്രത്യേകതയും വ്യാഴാഴ്ച രാത്രി 8 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്കുണ്ട്. പരിപാടി വിജയിപ്പിക്കുന്നതിന് വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതുത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.