ദുബായ്

അറബ് സ്വദേശിനിയുടെ അശ്രദ്ധ , ദുബായിൽ 4 വാഹനങ്ങൾ അപകടത്തിൽ പെട്ടു

കഴിഞ്ഞ ദിവസം ദുബായ് മാളിനടുത്തു ബൊളിവഡിൽ ഒരു വനിത അശ്രദ്ധയോടെ തന്റെ പോർഷ് കാർ റോഡരുകിൽ നിർത്തിയിട്ടിരുന്ന മെഴ്‌സിഡീസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മറ്റ്‌ രണ്ട് വാഹനങ്ങൾക്ക് കൂടി കേടുപാടുകൾ പറ്റി. ഇടിയെ തുടർന്ന് റോഡിൽ ഉണ്ടായിരുന്ന മറ്റൊരു മെഴ്‌സിഡീസിനും ബെന്റലി കാറിനും കേടുപറ്റി.  ആർക്കും പരിക്കില്ല.

ഷേഖ് സായിദ് റോഡിൽ മറ്റൊരു അപകടത്തിൽ ഒരാൾ മൊബൈൽ നോക്കിക്കൊണ്ട് വണ്ടിയോടിച്ചതിനെ തുടർന്ന് റോഡ് ബാരിയറിൽ ഇടിച്ചു നാശം ഉണ്ടാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.