ചുറ്റുവട്ടം സോഷ്യൽ മീഡിയ വൈറൽ

കുടവയറും വെള്ളത്താടിയും ഒറിജിനല്‍ : നമ്പി നാരായണനായി മാധവന്‍ . വീഡിയോ വൈറലാകുന്നു 

ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി വര്‍ഗീസ്‌ മൂലന്‍ പിക്ചര്‍സ് നിര്‍മിക്കുന്ന റോക്കെറ്റെറി : ദി നമ്പി എഫ്ഫക്റ്റ്‌ന്‍റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുന്നു. മാധവന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികാ . ഹിന്ദി ഇല്‍ ഷാരുഖ് ഖാനും തമിഴില്‍ സുര്യയും അതിഥി വേഷങ്ങള്‍ ചെയ്യുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്‍റെ നിര്‍മാണത്തിന്റെ ഇടയില്‍ എടുത്ത കുടവയറും താടിയുമായി നമ്പി ഗെറ്റപ്പില്‍  ഇരിക്കുന്ന മാധവന്റെ വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ പരന്നു കൊണ്ടിരിക്കുകയാണ് . രണ്ടാഴ്ച കൊണ്ട് ഇരുപതോളം കിലോ കുറച്ചാണ് മാധവന്‍ നമ്പിയുടെ ചെറുപ്പക്കാലം അവതരിപ്പിക്കാന്‍ പോകുന്നത് . വീഡിയോ കാണാം