ദുബായ്

ബാർ ഡാൻസർ യുവതി അറബിയെ ബ്ലാക്ക്മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ചെന്ന്

ദുബായിൽ ഒരു മൊറോക്കൻ ബാർ ഡാൻസർ യുവതി യുഎ ഇ സ്വദേശിയായ ചെറുപ്പക്കാരനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ കോടതി വാദം കേട്ടു. കുറച്ചുകാലം ഇരുവരും അടുപ്പത്തിലായിരുന്നു . അപ്പോൾ എടുത്തിട്ടുള്ള ചില ഫോട്ടോകളും വീഡിയോ യും യുവാവിന്റെ ഭാര്യ , മാതാവ് അടക്കമുള്ള ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് വാട്സ് ആപ്പിലൂടെ പറഞ്ഞാണ് യുവതിയുടെ ഭീഷണി .

ഡാൻസർ തൊഴിൽ ഉപേക്ഷിക്കാനും മദ്യപാനം നിർത്താനും യുവതിയോട് യുവാവ് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറല്ലെന്ന് കണ്ടപ്പോഴാണ് ബന്ധം വിച്ഛേദിച്ചതെന്ന് യുവാവ് പറഞ്ഞു . എന്നാൽ 140000 ദിർഹം നഷ്ടപരിഹാരമായി തന്നില്ലെങ്കിൽ ഫോട്ടോകളും വീഡിയോ യും പുറത്താക്കുമെന്ന് യുവതി പറഞ്ഞതിനെത്തുടർന്നാണ് യുവാവ് അൽ ഖൂസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ മാസം 24 ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി . സൈബർ നിയമത്തിന്റെ പേരിലാണ് യുവാവ് പരാതി നൽകിയിരുന്നത് . വാട്സ് ആപ്പിലെ ശബ്‌ദ സന്ദേശങ്ങൾ കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട് .