ദുബായ് ബിസിനസ്സ്

ബോയിങ് 737 മാക്സ് 8 സർവീസ് നിർത്തിവച്ചുകൊണ്ട് ഫ്ലൈ ദുബായ് യാത്രക്കാരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു

യുഎ ഇ , ഒമാൻ , കുവൈറ്റ് എന്നിവിടങ്ങളിലെ വിവിധ വിമാന കമ്പനികൾ ഉപയോഗിച്ചിരുന്ന ബോയിങ് 737 മാക്സ് 8 കാറ്റഗറി വിമാനങ്ങൾ നിലത്തിറക്കിക്കൊണ്ട് , ലോകം മുഴുവൻ വിമാന മോഡലിന് എതിരെ ഉയർന്ന ആരോപണങ്ങളിൽ പങ്കുചേർന്നു . ഏതാണ്ട് 400 വിമാനങ്ങളാണ് ലോകം മുഴുവൻ ഇങ്ങനെ ഗ്രൗണ്ട് ചെയ്തിരിക്കുന്നത് . കഴിഞ്ഞ ദിവസം എത്യോപ്യൻ എയർ ലൈൻസിന്റെ ബോയിങ് 737 വിമാനം കാരണങ്ങൾ വ്യക്തമാക്കാതെ തകർന്ന് 157 പേര് മരിച്ച സംഭവത്തെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം . 5 മാസം മുൻപ് ഇന്തോനേഷ്യയുടെ ഒരു ബോയിങ് 737 മാക്സ് 8 വിമാനവും സമാനഗതിയിൽ തകർന്നിരുന്നു