ദുബായ്

മലയാളികൾ നടത്തുന്ന സൈക്കിൾ റാലി രാവിലെ ആരംഭിക്കും

ദുബായ് ഖവാനീജിൽ ഖുറാനിക് പാർക്കിൽ അല്പസമയത്തിനകം സൈക്കിൾ റാലി ആരംഭിക്കും. മഴയുടെ അസ്വസ്ഥത വെളുപ്പിന് ഉണ്ടായിരുന്നെങ്കിലും ഭാരവാഹികളും പങ്കാളികളും ചുറുച്ചുറുക്കോടെ സൈക്ലിങിന്റെ പ്രാരംഭ ജോലികളിൽ വ്യാപൃതരാണിപ്പോൾ.

ആരോഗ്യപരിപാലനത്തിന്റെ സന്ദേശവും പേറി ഒയാസിസ് സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന സൈക്കിൾ റാലി വെള്ളിയാഴ്ച രാവിലെ 8 നു അൽ ഖവനീജിലെ ഖുറാനിക് പാർക്കിൽ നിന്നും ആരംഭിക്കുന്നു. ക്ലബിന്റെ 125-മത് ദിന ആഘോഷവുമായി കൂടി ബന്ധപ്പെട്ടാന്ന് ഈ റാലി സംഘടിപ്പിച്ചിരിക്കുന്നത്. തിരക്ക് പിടിച്ച ഈ ലോകത്ത് അമിത വേഗതയിൽ പായുന്ന പുതുതലമുറ മറക്കുന്ന ആരോഗ്യ ശീലങ്ങളെ തിരിച്ചു കൊണ്ടു വരിക എന്നതു കൂടി ഈ റാലി കൊണ്ട് ലക്ഷ്യമിടുന്നു. ശാരീരിക ആരോഗ്യത്തിനു പുറമെ മാനസികമായും ഉന്മേഷം പ്രദാനം ചെയ്യുന്ന സൈക്ലിങ് പോലുള്ള വ്യായാമ ശീലങ്ങളുടെ ഒരു ബോധവത്കരണം കൂടിയാണ് പ്രസ്തുത റാലി കൊണ്ട് ഉദ്ദേശിക്കുന്നത് .
നിരവധി മലയാളി യുവാക്കളും കുടുംബങ്ങളും പങ്കെടുക്കും. ഫ്യൂൽ അപ്പ് ആണ് പ്രയോജകർ