ദുബായ്

ഫ്രീ പെട്രോൾ, സാലിക്, സർവീസ്; വമ്പൻ ഓഫറുമായി ഹബ്ത്തൂർ മോട്ടോർസ്

ദുബായ്: ഒരു വർഷത്തേക്ക് ഫ്രീ പെട്രോൾ, സാലിക്, സർവീസ് എന്നിവ സൗജന്യമായി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ‘ഡ്രൈവ് ഫോർ എ ഇയർ ഫ്രീ’ പ്രൊമോഷനുമായി ഹബ്ത്തൂർ മോട്ടോർസ്. മിത്‌സുബിഷി കാറുകൾക്കും എസ്.യു.വി.കൾക്കുമാണ് പ്രസ്തുത ഓഫർ ലഭ്യമാകുക. മോന്റെറോ, പജേറോ, എക്ലിപ്‌സ് ക്രോസ്, ഔട്ട് ലാൻഡർ, ലാൻസർ എന്നീ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഈ ഓഫർ ലഭിക്കും. സൗജന്യ വാറന്റി, ടിന്റിങ് എന്നീ സർവീസുകളും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭാക്താക്കൾക്കു മാസതവണ അടക്കുക എന്നതല്ലാതെ മറ്റൊരു ചിലവും വാഹനത്തിനു മേൽ ഉണ്ടാകില്ലെന്ന് മിത്‌സുബിഷി സെയിൽസ് ജനറൽ മാനേജർ സി.വി. രവിൻ പറഞ്ഞു.