ദുബായ്

ദുബായിൽ യൂണിവേഴ്സിറ്റികളെ ഫ്രീ സോണിനു കീഴിൽ കൊണ്ടുവരുന്നതായി കിരീടാവകാശിയുടെ പ്രഖ്യാപനം

ദുബായ് യൂണിവേഴ്സിറ്റി ഫ്രീ സോൺ നയം ഇന്ന് മാർച്ച് 9 ശനി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം പ്രഖ്യാപിച്ചു . യുവ ജനങ്ങളെ പിന്തുണക്കുന്ന ഏറ്റവും മികച്ച ഹബ് ആക്കി ദുബായ് നഗരത്തെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന്‌ ഷെയ്ഖ് ഹംദാൻ അറിയിച്ചു . അടുത്ത 50 കൊല്ലത്തേക്കുള്ള നയരൂപീകരണ പ്രക്രിയയുടെ ഭാഗമാണീ നയം .