ദുബായ്

ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി എക്‌സ്പാറ്റ് സൂപ്പർ ലീഗ് ശനിയാഴ്ച ദുബൈയിൽ ആരംഭിക്കും

ദുബൈ: യുഎഇ -യിലെ  ഫുട്‌ബോൾ മത്സരങ്ങളിൽ ഏറ്റവും മികച്ച കേരളത്തിലെ ജില്ല ടീം ഏതൊന്തന്ന് കണ്ടത്തുന്ന രണ്ടാമത്- എക്‌സ്പാറ്റ് സൂപ്പർ ലീഗ് ഈ വരുന്ന ശനിയാഴ്ച ദുബൈയിലെ ഇറാനിയൻ ക്ലബ് സ്റ്റോഡിയത്തിൽ തുടങ്ങും. അൽ എത്തിഹാദ് സ്പോർട്സ് അക്കാദമിയുടെ മേൽനോട്ടത്തിലാണ് കേരളത്തിലെ ഏറ്റവും കരുത്തരായ ജില്ലാ ടീമികളെ തെരഞ്ഞെടുക്കുന്ന സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുക .മാർച്ച് 16 ശനിയാഴ്ച രാത്രി 8.30 നാണ് ഉൽഘാടന മത്സരം .എല്ലാം ദിവസവും രണ്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ യുഎഇ യിലെ മികച്ച പ്രവാസി ഫുട്‌ബോൾ താരങ്ങൾ അവരുടെ ജില്ലയ്ക്ക് വേണ്ടി ബൂട്ട് കെട്ടും .അതിനൊപ്പം തന്നെ ഓരോ ടീമിലും രണ്ട് വിദേശ കളിക്കാർക്ക് കൂടി പങ്കെടുക്കാൻ പറ്റുന്ന തരത്തിലാണ് കളിയുടെ നിയമാവലിയുള്ളത് .സാധാരണ യുഎഇ യിൽ മലയാളികൾ സംഘടിപ്പിക്കുന്ന സെവൻസ് കളി ശൈലിയിൽ നിന്ന് വ്യത്യസ്തമായി എക്‌സ് പാറ്റ്‌ സൂപ്പർ ലീഗ് ഇലവൻസിലാണ് നടക്കുന്നത്.

ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും മാച്ച്ബോൾ കൈമാറ്റവും കഴിഞ്ഞ ദിവസം ദുബായിൽ വെച്ചുനടന്നു . ടൂർണമെന്റ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ മത്സരത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. യു ബി എൽ ഗ്രുപ്പ് മാനോജിഗ്‌ ഡയറക്ടർ ബിബി ജോൺ ലോഗോ അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങി.തൽഹത്ത്‌ ഫോറം ഗ്രുപ്പ്, ഖമറുദ്ദീൻ എത്തിഹാദ്,എഎകെ മുസ്തഫ, ജമാദ് എമിറേറ്റ്‌സ് ഫസ്റ്റ്, റഫീഖ് സിയാന,ഷാഫി അൽ മുർഷിദി,നാസർ കെഫാ,ലത്തീഫ് നെല്ലറ,
ഫിറോസ് പയോളി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച സൂപ്പർ ലീഗ് യുഎഇ യിലെ മലയാളി കായിക പ്രേമികൾക്ക് ഏറെ ആവേശമായിരുന്നു. ഏറെ ശ്രദ്ധേയമായ ടൂർണമെന്റിൽ
കഴിഞ്ഞ വർഷം കാസർകോട് ജില്ലയായിരുന്നു ജോതാക്കളായത്. ടൂർണമെന്റ് 21 വരെ നീണ്ടു നിൽക്കും. കൂടുതൽ വിവരങ്ങൾക്ക് 0559277077,0551063833 എന്ന നമ്പറിൽ ബന്ധപ്പെടാം

ഫോട്ടോ: എക്‌സ്പാറ്റ്‌ സൂപ്പർ ലീഗ് സീസൺ രണ്ടിന്റെ ലോഗോ പ്രകാശനം ഷംസുദ്ദീൻ നെല്ലറ ബീബി ജോണിന് നൽകി കൊണ്ട് നിർവഹിക്കുന്നു .