ചുറ്റുവട്ടം ബിസിനസ്സ് യാത്ര

കുറഞ്ഞ നിരക്കിൽ കുറച്ചുദിവസം യു എ ഇയിൽ അവധിക്കാലം ചെലവഴിക്കാൻ കോസ്മോ ട്രാവൽ അവസരമൊരുക്കുന്നു

കുറഞ്ഞ നിരക്കിൽ കുറച്ചുദിവസം യു എ ഇയിൽ അവധിക്കാലം ചെലവഴിക്കാൻ കോസ്മോ ട്രാവൽ അവസരമൊരുക്കുന്നു. സൗദി പ്രവാസികൾക്കിടയിൽ വളരെവേഗത്തിൽ പ്രചാരം ലഭിച്ച ഈ പുതിയ പാക്കേജിൽ ഇതിനകം പലരും പ്രയോജനപ്പെടുത്തികഴിഞ്ഞു. നാല് ദിവസം വരെ (96 മണിക്കൂർ) യു എ ഇ യിൽ ചെലവഴിക്കാവുന്ന ട്രാന്സിറ് വിസയാണ് പാക്കേജിന്റെ ഭാഗമായി യാത്രക്കാരന് ലഭിക്കുക. സൗദിയിലെ സ്‌കൂൾ അവധിക്കാലം വരുന്നതോടെ കൂടുതൽ പേർ ഇത്തരത്തിൽ യാത്ര ചെയ്യുമെന്നാണ് നിലവിലെ ബുക്കിങ് സൂചിപ്പിക്കുന്നതെന്ന് സൗദിയിലെ കോസ്മോ ട്രാവൽ കൺട്രി മാനേജർ കഫീൽ അഹമ്മദ് പറഞ്ഞു. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ വളരെയധികം ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ അവധിക്കാലം ചെലവഴിക്കാവുന്ന കോസ്മോ ട്രാവലിന്റെ
മറ്റു പാക്കേജുകളും ഇതിനകം പ്രചാരം നേടിയവയാണ്. ജോർജിയ, അർമേനിയ, അസർബൈജാൻ പാക്കേജുകൾക്കാണ് കൂടുതൽ ഡിമാൻഡ്. കൂടാതെ യു എ ഇ ടൂറിസ്ററ് വിസ, ഗ്ലോബൽ വിസ എന്നിവക്കായി പ്രത്യേക വിഭാഗം തന്നെ കോസ്മോ സൗദിയിൽ ആരംഭിച്ചിരിക്കുന്നു. എപ്പോഴും എക്കണോമിക്കൽ ആയ പാക്കേജ് ഇത്തരം വിഷയങ്ങളിൽ ഒരുക്കുന്നതുകൊണ്ടാണ് കോസ്‌മോ ” ദി ഫാസ്റ്റസ്റ് ഗ്രോയിങ് ട്രാവൽ മാനേജ്‌മന്റ് കമ്പനി” എന്ന അംഗീകാരം അറേബ്യൻ ട്രാവൽ അവാർഡ്‌സിൽ നിന്നും ഏറ്റുവാങ്ങിയത്. അവാർഡുകൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നു എന്ന് വിശ്വസിക്കുന്ന കോസ്‌മോ ട്രാവൽ അതിന്റെ പ്രതിഫലനം എന്നപോലെ ലളിതമായ പാക്കേജുകളാണ് പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി ഒരുക്കുന്നത്.

ഒരു ദശാബ്ദത്തോളമായി ട്രാവൽ ടൂറിസം മേഖലയിൽ ചുവടുറപ്പിച്ച കോസ്മോ ട്രാവലിന്റെ ആസ്ഥാനം ഷാർജയിലാണ്. എയർ അറേബ്യാ ഗ്രൂപ്പിന്റെ ഭാഗമായ കോസ്മോ 2012ലാണ് സൗദിയിൽ പ്രവർത്തനം ആരംഭിച്ചത്. റിയാദ്, ജിദ്ദ, ദമ്മാം, യാമ്പു നഗരങ്ങളിൽ കോസ്മോ പ്രവർത്തിക്കുന്നു. സൗദിക്ക് പുറമെ കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ ചൈന, ഇന്ത്യ എന്നിവിടങ്ങളിലും കോസ്മോ ട്രാവൽ അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. നൂറിൽ പരം ബ്രാഞ്ചുകളും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായ കോസ്മോ ട്രാവൽ ഉടൻ തന്നെ ജോർദാനിലെ ഈജിപ്തിലും ആരംഭിക്കുമെന്ന് കോസ്മോ സി ഇ ഒ ജമാൽ അബ്ദുൽ നാസർ പറഞ്ഞു.