അബൂദാബി ദുബായ്

ലൂസിഫർ 28 ന് ദുബായിൽ: മോഹൻലാലും പൃഥ്വി രാജും മാധ്യമങ്ങളെ കാണുന്നു , ട്രൈലെർ റിലീസ് അബുദാബിയിൽ

സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലുസിഫെർ ചലച്ചിത്രം മാർച്ച് 28 ന് ദുബായിൽ റിലീസ് ചെയ്യുന്നു . ഇതിന് മുന്നോടിയായി 22 ന് വൈകുന്നേര 6 .30 ന് അബുദാബി ഡെൽമ മാളിൽ സിനിമയുടെ ഔദ്യോഗിക ട്രൈലെർ ലോഞ്ചിങ് നടക്കും . മോഹൻലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ , ടോവിനോ ,ആന്റണി പെരുമ്പാവൂർ , മുരളി ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും . തലേന്ന് മോഹൽലാൽ , പൃഥ്വിരാജ് തുടങ്ങിയവർ ദുബായിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നുണ്ട് . പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലുസിഫെർ മിഡ്‌ഡിൽ ഈസ്റ്റിൽ റിലീസ് ചെയ്യുന്നത് Phars film company ആണ്. ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് phars പ്രതിനിധിയും സാംസ്‌കാരിക പ്രവർത്തകനുമായ രാജൻ വർക്കല അറിയിച്ചു .